KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്ഐ

.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്ഐ. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു. കേന്ദ്രമന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക. നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും പതിവാകുന്ന സാഹചര്യത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം.

Share news
error: Content is protected !!