KOYILANDY DIARY

The Perfect News Portal

ശ്രീ കോതമംഗലം മഹാ വിഷ്ണു ക്ഷേത്ര മഹോത്സവം: ധനസമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: ശ്രീ കോതമംഗലം മഹാ വിഷ്ണു ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ധനസമാഹരണം ആരംഭിച്ചു. 2024 ജനുവരി 21 മുതൽ 28 വരെയാണ് മഹോത്സവം നടക്കുന്നത്. ഉത്സവ ധനസമാഹരണത്തിന്റെ ഭാഗമായി ആദ്യ ഫണ്ട് സ്വീകരണം കോതമംഗലം പ്രസന്നത്തിൽ ഒ. കെ. മാധവിക്കുട്ടി അമ്മയിൽ നിന്നും ക്ഷേത്രം ഊരാളൻ ശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരി സ്വീകരിച്ചു.

ചടങ്ങിൽ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി സുദർശൻ, ജിതേഷ് യു.കെ  ഒ.കെ. പ്രദീപൻ, ഒ.കെ. പ്രേമാനന്ദൻ, ആഘോഷകമ്മിറ്റി അംഗങ്ങളായ കെ.കെ.ദാമോദരൻ, ഇ ഗോപാലകൃഷ്ണൻ, ഹരിദാസൻ, എൻ കെ ശ്രീധരൻ എന്നിവരും പങ്കെടുത്തു.