KOYILANDY DIARY

The Perfect News Portal

അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെ സമൂഹം ജാഗ്രതയോടെ നിലക്കൊള്ളണം: ഇ.കെ. വിജയൻ എം.എൽ എ.

കൊയിലാണ്ടി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകിവരുന്ന വർത്തമാന കാലത്ത് അവയ്ക്ക് എതിരെ സമൂഹം ജാഗ്രതയോടെ നിലക്കൊള്ളണമെന്ന് ഇ.കെ. വിജയൻ എം.എൽ എ. അഭിപ്രായപ്പെട്ടു. പ്രമുഖ യുക്തിവാദിയും ന്യൂമോണിക്സ് ട്രെയിനറുമായിരുന്ന അബ്ദുള്ള മേപ്പയ്യൂർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര കോൺഗ്രസുകൾ പോലും അബദ്ധധാരണകളുടെ പ്രചരണ കേന്ദ്രങ്ങൾ ആകുമ്പോൾ യുക്തിചിന്തയിൽ അധിഷ്ഠിതമായ സാമൂഹിക ക്രമത്തിന് കൂടുതൽ പ്രസക്തിയുണ്ട് അത്തരം വഴികളിലൂടെ ജീവിതകാലം മുഴുവൻ സഞ്ചരിച്ച വ്യക്തിയായിരുന്നു അബ്ദുള്ള മേപ്പയ്യൂർ എന്നും അദ്ദേഹം അനുസ്മരിച്ചു.
Advertisements
ചടങ്ങിൽ അബ്ദുള്ള മേപ്പയ്യൂർ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പ്രഥമ പുരസ്കാരം കവിയും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ സോമൻ കടലൂരിന് സമ്മാനിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്വാതി ചോലയെ ചടങ്ങിൽ അനുമോദിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ കെ. കുഞ്ഞിരാമൻ അധ്യക്ഷനായി. അജയ് ആവള അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കെ രാജീവൻ, ഇ അശോകൻ, എ വി അബ്ദുള്ള, ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ കുഞ്ഞി ക്കണ്ണൻ, വി.എ. ബാലകൃഷ്ണൻ, പി കെ പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ബാബു കൊളക്കണ്ടി സ്വാഗതവും കെ.വി. നാരായണൻ നന്ദിയും പറഞ്ഞു.