KOYILANDY DIARY

The Perfect News Portal

2022-23 സംരംഭക വർഷ കൊയിലാണ്ടി നിയോജക മണ്ഡലംതല അവലോകനം

കൊയിലാണ്ടി: 2022 -23 നിയോജക മണ്ഡലം തല സംരംഭക വർഷ അവലോകനം ടൗൺ ഹാളിൽ നടന്നു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, പയ്യോളി നഗരസഭ ഉപാധ്യക്ഷ സി.പി. ഫാത്തിമ്മ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.
സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ പുരോഗതി മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി.കെ. സുധിഷ് കുമാർ അവതരിപ്പിച്ചു. നിർവചിക്കപ്പെട്ട ടാർജറ്റിന്റെ 49% കൊയിലാണ്ടി നിയോജകമണ്ഡലം കൈവരിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ അവരവരുടെ പഞ്ചായത്തിൽ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെ എംഎൽഎക്ക് മുന്നിൽ ചൂണ്ടിക്കാട്ടി.
നിയോജകമണ്ഡലത്തിലെ സംരംഭങ്ങളുടെ സാധ്യതയും അവർക്ക് വേണ്ടി വ്യവസായ വാണിജ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും ചർച്ച ചെയ്യപ്പെട്ടു. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ  സെക്രട്ടറിമാർ, താലുക്ക് വ്യവസായ ഓഫിസർ ടി.വി അജിത്കുമാർ, വ്യവസായ വികസന ഓഫിസർമരായ പി. ബിന്ദു, ടി.വി. ലത,  നിയോജക മണ്ഡലം പരിധിയിലുള്ള വ്യവസായ വകുപ്പ് ഇന്റേൺമാർ എന്നിവരും പങ്കെടുത്തു.