KOYILANDY DIARY

The Perfect News Portal

ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ആറു വർഷം കഠിന തടവും പിഴയും

ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കാരയാട്, കാളിയത്തുമുക്ക്, തേവറോത്തു വീട്ടിൽ  ഇബ്രായി (53) നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി  പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്., പ്രതിയുടെ വീട്ടിൽ വച്ചും,കുട്ടിയുടെ വീട്ടിൽ വച്ചും ബാലികയെ പ്രതി പലതവണകളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, ബാലിക പിന്നിട്  രക്ഷിതാക്കളോട് പീഡന വിവരം പറയുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. മേപ്പയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ സജീഷ് എ കെ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.