ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടും അഡ്വ: പ്രവീൺ കുമാർ എം.എൽഎ
.
കൊയിലാണ്ടി: ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ നിയമസഭയിലും സർക്കാരിന്റെ ശ്രദ്ധയിലും കൊണ്ടുവരുന്നതിന്നും അവക്ക് ആവശ്യമായ പരിഹാരിഹാരം കാണുന്നതിന്നും കർഷകർക്കൊപ്പമുണ്ടാവുമെന്ന് കെയിലാണ്ടി എം.എൽ.എ അഡ്വ: പ്രവി ൺകുമാർ പറഞ്ഞു. ഡയറി ഫാർമേഴ്സ് അസോസിയേഷൻ (ഡി.എഫ്.എ കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി ബ്ലോക്ക് ആസാദി ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ധേഹം.
.

.
കർഷക നന്മക്കായുളള ഡി.എഫ്.എ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഡി.എഫ്.എ ജില്ലാ പ്രസിഡൻറ്റ് ഹാഷിഫ് പുളിയാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറി എം.കെ. ഹസൻ നെല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ മജീദ്, മിഥുന്‍ കോഴിക്കോട്, സലീഫ് മാസ്റ്റർ, രാമദാസ്, അലി കായലം, മുഹമ്മദ് ബാഷ, രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.



