KOYILANDY DIARY

The Perfect News Portal

സിസ്റ്റർ ലിനി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വടകര: സിസ്റ്റർ ലിനി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വടകര സഹകരണ ആശുപത്രിയിൽ നടന്ന പരിപാടി സിപിഐ(എം) ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ ആർ ഗോപാലൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി നന്ദകുമാർ ഒഞ്ചിയം, സുധീഷ് മുയിപ്പോത്ത്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ കുഞ്ഞിരാമൻ, ലജിഷ AP, സാജി, വത്സൻ, അഖിലേഷ്. ജിതിൻ. മിഥുൻ. തുടങ്ങിയവർ പങ്കെടുത്തു. KGHDSEU (CiTU) സംസ്ഥാന കമ്മിറ്റി അഗം രശ്മി കൊയിലാണ്ടി സ്വാഗതം പറഞ്ഞു.
Advertisements