സിസ്റ്റർ ലിനിയുടെ ഓർമ്മ പുതുക്കി
ആതുര സേവന മേഖലയിൽ ത്യാഗോജ്ജ്വലമായ മാതൃക തീർത്ത സിസ്റ്റർ ലിനി ഓർമ പുതുക്കി. ലിനിയുടെ ഓർമ്മകൾക്ക് മെയ് 21ന് ഇന്ന് അഞ്ചു വർഷം പിന്നിടുകയാണ്. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (KGHDSEU. CITU) നേതൃത്വത്തിലാണ് സിസ്റ്റർ ലിനിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്ന അനുസ്മരണ യോഗവും രക്തദാനവും കൊയിലാണ്ടി മുൻ എംഎൽഎ കെ. ദാസൻ ഉദ്ഘാടനം ചെയ്തു.. യുകെ പവിത്രൻ. അധ്യക്ഷത വഹിച്ചു.
ഡോക്ടർ ഷീലാ ഗോപാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി HMC അംഗം അമീർ, KGHDSEU (CITU) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ ഒഞ്ചിയം, രശ്മി കൊയിലാണ്ടി, ലജിഷ എ.പി, ലീന. എ.കെ, ബിജീഷ് എംപി എന്നിവർ പങ്കെടുത്തു.ശൈലേഷ് കെ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.
Advertisements