അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വലവിജയം

അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വലവിജയം. കാശ്മീരി ഗേറ്റ്, ലോധി ക്യാമ്പസ്, കരം പുര, കുത്തബ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ വിജയം കരസ്ഥമാക്കി. കശ്മീരി ഗേറ്റ് ക്യാമ്പസില്‍ 28 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 14 എണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചു. മുമ്പ് പത്ത് സീറ്റുകളില്‍ എതിരില്ലാതെ വിജയിച്ചിരുന്നു.

കരംപുരയില്‍ 12 സീറ്റില്‍ അഞ്ചെണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചപ്പോള്‍ മുമ്പ് മൂന്ന് സീറ്റുകളില്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ലോധിയില്‍ മത്സരം നടന്ന ഒരേയൊരു സീറ്റിലും വിജയം എസ്എഫ്‌ഐക്കാണ്. കുത്തബ് ക്യാമ്പസ് 2ല്‍ ഒരു സീറ്റാണ് എസ്എഫ്‌ഐ നേടിയത്.

