KOYILANDY DIARY

The Perfect News Portal

സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം

തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് ബസാർ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ നായർ വാർഷിക റിപ്പോർട്ടും, ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് അംഗീകരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി അംഗം ചന്ദ്രൻ കരിപ്പാലി വരണാധികാരിയായി. ഭാരവാഹികളായി ശാന്തകുറ്റിയിൽ (പ്രസിഡണ്ട് ), പി. രാമചന്ദ്രൻ നായർ (സെക്രട്ടറി), ബാലൻ കേളോത്ത് (ട്രഷറർ ), കെ.എം അബൂബക്കർ മാസ്റ്റർ, എം.കെ. ഖാദർ (വൈസ് പ്രസിഡണ്ട്,). തനിമ, കാദർ പറമ്പത്ത് (ജോയിൻറ് സെക്രട്ടറി), ബാലൻ കേളോത്ത് (സ്റ്റേറ്റ് കൗൺസിലർ), ഇബ്രാഹിം തിക്കോടി, കെ. മുഹമ്മദലി, യു.വി ലീല (ജില്ലാ കൗൺസിലർ) എന്നിവരെ തെരെഞ്ഞെടുത്തു.
Advertisements
തിക്കോടി നാരായണൻ മാസ്റ്റർ, എം. കെ നായർ, ബാലൻ കേളോത്ത്, കാട്ടിൽ മുഹമ്മദലി, ടി. കരുണാകരൻ, കെ.എം.അബൂബക്കർ, രവി നവരാഗ്, ശാന്തകുറ്റിയിൽ എന്നിവർ സംസാരിച്ചു. പി. രാമചന്ദ്രൻ നായർ സ്വാഗതവും ലീല യു. വി നന്ദിയും പറഞ്ഞു.