KOYILANDY DIARY

The Perfect News Portal

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എസ് ഡി പി ഐ ധർണ നടത്തി

എസ് ഡി പി ഐ ധർണ നടത്തി. അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എസ് ഡി പി ഐ കെഎസ്ഇബി കൊയിലാണ്ടി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ. വി. പി. ഷാജഹാൻ ധർണ  ഉദ്ഘാടനം ചെയ്തു. അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സർക്കാർ കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ പല സംസ്ഥാനങ്ങളും വൈദ്യുതിയും വെള്ളവും സൗജന്യമാക്കുമ്പോഴാണ് കേരളത്തിൽ ചാർജ് വർദ്ധനവ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് മൻസൂർ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സക്കറിയ എം. കെ വിഷയാവതരണം നടത്തി, സിറാജ് വി. കെ, സാദിഖ് കല്ലടക്കണ്ടി, മുസ്തഫ കവലാട്, സലീം. പി. വി എന്നിവർ സംസാരിച്ചു.
Advertisements