KOYILANDY DIARY

The Perfect News Portal

ശാസ്ത്രീയ മണ്ണു പരിശോധന ക്യാമ്പയിൻ നടത്തി

ശാസ്ത്രീയ മണ്ണു പരിശോധന ക്യാമ്പ്.. കൊല്ലം യു.പി സ്കൂളിൽ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ‘മണ്ണാണ്  ജീവൻ’ എന്ന പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ മണ്ണു പരിശോധന ക്യാമ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മൂന്നു ഘട്ടമായി നടത്തിയ പരിപാടിയിൽ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് അവ പരിശോധിച്ച് റിസൾട്ട് പ്രഖ്യാപിച്ചു. മണ്ണിലടങ്ങിയ പോഷക മൂലകങ്ങളെ കുറിച്ചറിയുന്നതിനും അതിൻ്റെ അടിസ്ഥാന കൃഷി മെച്ചപ്പെടുത്തുവാനും ശാസ്ത്രീയ മണ്ണ് പരിശോധനയിലൂടെ സാധ്യമായി.
അസിസ്റ്റൻ്റ് സോയിൽ കെമിസ്റ്റ് സ്മിത നന്ദിനി, സയൻ്റിഫിക്ക് അസിസ്റ്റൻ്റ്  സജിന. എ,  ലാബ് അറ്റൻ്റർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ മണ്ണ് പരിശോധന നടത്തി. തുടർന്ന് കുട്ടികൾക്ക് റിസൾട്ട് നൽകി. ചങ്ങിൽ ജിസ്ന. എം, ബിനീത, ലിൻസി, ശ്രീലേഷ്. ഒ, സുധീഷ്, ജിനു എന്നിവർ സംസാരിച്ചു.
Advertisements