KOYILANDY DIARY

The Perfect News Portal

അമ്പല മുറ്റത്ത് ആർ.എസ്.എസ് ശാഖ: ഡി.വൈ.എഫ്.ഐ തടഞ്ഞു

അമ്പല മുറ്റത്ത് ആർ.എസ്.എസ് ശാഖ: ഡി.വൈ.എഫ്.ഐ തടഞ്ഞു. മലപ്പുറം കോട്ടക്കൽ ശിവക്ഷേത്ര പരിസരത്താണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി ആർ.എസ്.എസ് നടത്തി വന്ന ശാഖയും ആയുധപരിശീലനവുമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞത്. ഇതേ തുടർന്ന് പ്രദേശത്ത് ബഹുജനങ്ങളുടെ എതിർപ്പ് ശക്തമായിരുന്നു.

വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിൻ്റെ മുറ്റത്ത് സാമൂഹ്യ സ്പർദ്ദ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും ഇത് മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താൻ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പോലീസിന് തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രവർത്തകരെത്തി തടയുകയായിരുന്നു. തുടർന്ന് ആർ.എസ്.എസ് ശാഖ നിർത്തിവെച്ചു. പോലീസ് സ്ഥലത്തെത്തി സംഘർഷം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു. സി.ഐ യുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചക്കൊടുവിൽ എല്ലാവരും പിരിഞ്ഞുപോയി.

Advertisements