KOYILANDY DIARY

The Perfect News Portal

മൃതദേഹത്തിൽ സയനൈഡിൻ്റെ അംശമില്ലാത്തതിനു കാരണം കാലപ്പഴക്കം

മൃതദേഹത്തിൽ സയനൈഡിൻ്റെ അംശമില്ലാത്തതിനു കാരണം കാലപ്പഴക്കം. കോഴിക്കോട്‌: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹത്തിൽ സയനൈഡിൻ്റെയോ മറ്റു വിഷത്തിൻ്റെയോ സാന്നിധ്യമില്ലെന്ന കണ്ടെത്തൽ കേസിനെ ബാധിക്കില്ലെന്ന്‌ പ്രോസിക്യൂഷൻ. കേസിൻ്റെ അന്വേഷണ ഘട്ടത്തിൽ കോഴിക്കോട്‌ റീജണൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വ്യക്തതയ്‌ക്കു വേണ്ടിയാണ് ഹൈദരാബാദ്‌ സെൻട്രൽ ഫോറൻസിക്‌ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചത്‌.
പത്തും പതിനഞ്ചും വർഷത്തിനുശേഷമാണ്‌ മൃതദേഹങ്ങൾ പരിശോധിച്ചത്‌. റോയ് തോമസിൻ്റെ  മൃതദേഹം മാത്രമേ പോസ്റ്റ്മോർട്ടം നടത്തിയിരുന്നുള്ളൂവെങ്കിലും എല്ലാവരുടെയും മരണം സംഭവിച്ചത് ഒരേ വിധത്തിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാലു പേരുടെയും മരണം സംബന്ധിച്ച്‌ പഠിക്കാൻ രൂപീകരിച്ച ഡോക്ടർമാരുടെ  പാനലിൻ്റെ റിപ്പോർട്ടിലും പറയുന്നത് നടന്നത് കൊലപാതകമാണെന്നാണ്. ജോളി പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ച സയനൈഡ് കുപ്പി പോലീസ് കണ്ടെത്തിയത് കേസിൽ നിർണായക തെളിവാണ്‌.
Advertisements