KOYILANDY DIARY

The Perfect News Portal

ഓടുന്ന ബസിന് മുകളിൽ കയറി റീൽസ്, ഫിറ്റ്നസ് റദ്ദാക്കി മോട്ടോ‍ര്‍ വാഹന വകുപ്പ്

ഓടുന്ന ബസിന് മുകളിൽ കയറി റീൽസ്, ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോ‍ര്‍ വാഹന വകുപ്പ്. താമരശ്ശേരിയിൽ അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയായിരുന്നു അഭ്യാസം. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്ന് ഡ്രൈവര്‍ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ ചേർന്നാണ് റീൽസ് ഷൂട്ട് ചെയ്തത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബസിൻ്റെ വേഗപ്പൂട്ട് തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തു.