KOYILANDY DIARY

The Perfect News Portal

അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക

അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക, ഉച്ചക്കഞ്ഞി തുക വർധിപ്പിക്കുക, ഫിക്സേഷൻ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി. ധർണ കെ.പി.എസ് ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവി ന്ദൻ ഉദ്ഘാടനം ചെയ്തു.
ധർണയ്ക്ക് കെ.എസ് നിഷാന്ത്, എം. മണി, പി. കെ രാധാകൃഷ്ണൻ, ബാസിൽ, എം.എസ്. ബൈജാ റാണി, കെ. കെ. മനോജ്, എൻ. ഷർമിള എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പി.കെ. അനിഷ്, വി. ആസിഫ്, ഉഷാകുമാരി, ഇ കെ. പ്രജേഷ്, മഹേഷ് കുമാർ, ആർ. സൂരജ് എന്നിവർ സംസാരിച്ചു.