KOYILANDY DIARY

The Perfect News Portal

രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി പഥ സഞ്ചലനവും സാംഘിക്കും

കൊയിലാണ്ടി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷം നടത്തി. സംഘത്തിന്റെ 98-ാംമത് ജനംദിനം കൂടിയാണ് 2002 വിജയദശമി ദിനം. കുറുവങ്ങാട്  അക്വഡക്റ്റ് ന് സമീപത്തു നിന്നും, ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻറിന് സമീപം വെച്ച് സംഗമിച്ച് കൊയിലാണ്ടി സ്പോർട്സ് കൗണ്സിൽ സ്റ്റേഡിയത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുപരിപാടിയിൽ കേസരി വാരികയുടെ പ്രചാരണ പ്രവർത്തനത്തിന്റെ ഔപചാരിക ഉദ്‌ഘാടനം, വടകര ഖണ്ഡ് സംഘചാലക് ജെ. സേതുമാധവനിൽ നിന്നും എ. കെ. ശ്രീധരൻ മാസ്റ്റർ വരിസംഖ്യ ഏറ്റുവാങ്ങി. പൊതുപരിപാടിയിൽ ജില്ലാ കാര്യാവാഹ്. പി.ടി. ശ്രീലേഷ് സ്വാഗതം പറഞ്ഞു. കോഴിക്കോട് വിഭാഗ് സംഘ ചാലക് എ. കെ. ശ്രീധരൻ മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു.
ആർ.എസ്.എസ്. അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് സംയോജക്. എ. ഗോപാലകൃഷ്‌ണൻ മുഖ്യഭാഷണം നടത്തി. കൊയിലാണ്ടി ഖണ്ഡ് കാര്യാവാഹ് കെ. സുനിൽ നന്ദി പറഞ്ഞു. വിഭാഗ് കാര്യാവാഹ്. ഗോപി സാന്നിഹിതനായിരുന്നു. ശാരീരിക് പ്രദർശനവും നടത്തി