KOYILANDY DIARY

The Perfect News Portal

PSV സംസ്ഥാന പ്രവർത്തക കൺവെൻഷൻ

 PSV സംസ്ഥാന പ്രവർത്തക കൺവെൻഷൻ.. പരിസ്ഥിതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ അന്തർ ദേശിയ പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ PSV സംസ്ഥാന പ്രവർത്തക കൺവെൻഷൻ നടത്തി. പാതയോരങ്ങളിലും തരിശായ ഭൂമികളിൽ വൃക്ഷത്തൈ നട്ട് പരിപാലിക്കുക. മലിനീകരിക്കപ്പെട്ടു പോയ നിരവധി ജലാശയങ്ങൾ സംരക്ഷിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്ന മുദ്രാവാക്യങ്ങളുടെ പ്രശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ” തണലും തണുപ്പും ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  പരിസ്ഥിതി സംരക്ഷണ വേദി രക്ഷാധികാരി എ കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
ഡോക്ടർ വന്ദനക്കും, താനൂർ ബോട്ട് അപകടത്തിൽ  മരണപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡണ്ട് ഇളമനം ഹരിദാസ് അധ്യക്ഷ വഹിച്ചും. ജനറൽ സെക്രട്ടറി. സുഭാഷ് തമ്മാനിമറ്റം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
Advertisements
 സാബു മറ്റക്കുഴി പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ ഇടുക്കി, സതീശൻ ഗുരുക്കൾ, സോഷ്യൽ മീഡിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ കൺവീനർ ലിനീഷ് കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ട്രഷറർ എ. ജി. രാജൻ സ്വാഗതവും വർക്കിംഗ്‌ പ്രസിഡണ്ട് ബേബി അടിമാലി  നന്ദിയും പറഞ്ഞു.