KOYILANDY DIARY

The Perfect News Portal

യൂട്യൂബ് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പാലക്കാട്: യൂട്യൂബ് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂട്യൂബറായ യുവാവിനെ അറസ്റ്റ് ചെയ്തു. നാടൻ ബ്ലോ​ഗർ പേജിൻറെ ഉടമ ചെർപ്പുളശേരി തൂത ഹെൽത്ത് സെൻറർ നെച്ചിക്കോട്ടിൽ അക്ഷജിനെയാണ് ചെർപ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. 

പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ അക്ഷജിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവയും പിടികൂടി.

 

ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെർപ്പുളശേരി റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എസ് സമീർ, പ്രിവന്റീവ് ഓഫീസർ കെ വസന്തകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി ജയദേവൻ ഉണ്ണി, എൻ ബദറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആർ ഇന്ദ്രാണി, എക്‌സൈസ് ഡ്രൈവർ ടി വിഷ്ണു എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Advertisements