KOYILANDY DIARY

The Perfect News Portal

യാത്രാദുരിതം ഇരട്ടിയാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണം

തിരുവനന്തപുരം: അവധി കഴിഞ്ഞ് മടങ്ങുന്നവരുടെ യാത്രാദുരിതം ഇരട്ടിയാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നിരവധി ട്രെയിനുകളുടെ സര്‍വീസുകളാണ് റദ്ദാക്കുകയോ, വൈകിയോടുകയോ ചെയ്യുക. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സെന്‍ട്രലില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫിനായി മോദി എത്തുന്നത്.

Advertisements

വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രലിന്റെ ഒന്നാം പ്ലാറ്റ് ഫോമിലെ  ഭക്ഷണശാലകള്‍ അടക്കം എല്ലാ കച്ചവടസ്ഥാപനങ്ങളും അടച്ചിട്ടതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്റ്റേഷന്റെ തമ്പാനൂര്‍ ഭാഗത്തെ വാഹനപാര്‍ക്കിങ്ങും ചൊവ്വാഴ്ചവരെ നിരോധിച്ചു. ഞായര്‍ മുതല്‍ ചൊവ്വവരെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളില്‍നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യേണ്ട ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.