KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണിയായ ഭാര്യ മരിച്ച സംഭവം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ​ഗർഭിണിയായ ഭാര്യ മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിനു കീഴടങ്ങി. ചെറുവണ്ണൂർ സ്വദേശി റിജിനാണ് ഇന്ന് മരിച്ചത്. റിജിന്റെ ഭാര്യ സോന സംഭവസ്ഥലത്ത് തന്നെ അപകടത്തിൽ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു റിജിൻ. അപകടവുമായി ബന്ധപ്പെട്ട് സോനയുടെ കുടുംബം ​​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിച്ചിരുന്നത്.

കാറിൽ തീ പട‌‍‌ർന്നത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ച ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവത് പെട്രോൾ ്മ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങി പോകുന്നത് സിസിടിവിയിൽ നിന്ന് കണ്ടെത്തിയരുന്നു. തുടർന്ന് അപകടത്തിൽ ദുരൂഹതയും സംശയിക്കുകയുണ്ടായി.

അന്വേഷണം നടക്കുന്നതിനിടിയിലാണ് ഇപ്പോൾ റിജിനും മരണപ്പെടുന്നത്. കാറിന്റെ പിൻവശത്ത് നിന്നാണ് തീ കത്തിയതെന്നും കാരണം കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും അധികൃത‍‌ർ അറിയിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. ആറ് മാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറിന് തീ പിടിച്ചത്. 2016 മോഡൽ പെട്രോൾ കാറാണ് കത്തിയത്.

Advertisements
Share news
error: Content is protected !!