KOYILANDY DIARY.COM

The Perfect News Portal

മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റിയുടെ ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

.
കോഴിക്കോട്: ചമയ കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റിയുടെ കോഴിക്കോട് ജില്ലാ തല കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി. സംസ്ഥാന പ്രസിഡണ്ട് രാജേഷ് പയ്യന്നൂർ ജില്ലയിലെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ പുഷ്‌പ്പാകരനിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോഹൻദാസ് പ്രബോധിനി അധ്യക്ഷത വഹിച്ചു.
നൂറിൽപരം കലാകാരൻമാർ പങ്കെടുത്ത പരിപാടിയിൽ ജില്ലയിലെ മുഴുവൻ മേക്കപ്പ് മേഖലയിലെ കലാകാരന്മാരെയും ജൂലൈ 20 നുള്ളിൽ സംഘടനയിൽ അംഗങ്ങളാക്കുമെന്ന് ജില്ലാ സെക്രട്ടറി പ്രസാദ് തില്ലാന അറിയിച്ചു. കൺവെൻഷനിൽ ജില്ലാ സെക്രട്ടറി പ്രസാദ് തില്ലാന കുറ്റ്യാടി സ്വാഗതവും ജില്ലാ ട്രഷറര്‍ ബാബു മിഴി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!