KOYILANDY DIARY.COM

The Perfect News Portal

രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ സോമനാഥിന്

.

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം വിതരണം ചെയ്തു. ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ സോമനാഥിന് മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിച്ചത്. മാധ്യമ മേഖലയിൽ അന്തസ്സുറ്റ പ്രവർത്തനമാണ് എൻ രാമചന്ദ്രൻ കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരമാണ് വിതരണം ചെയ്തത്. എൻ രാമചന്ദ്രനുമായുള്ള അനുഭവങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ ചടങ്ങിൽ പങ്കുവെച്ചു.

 

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ട്രിവാൻഡ്രം പ്രഭാവർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി പി പി ജയിംസ് സ്വാഗതം ആശംസിച്ചു. ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷൻ പ്രൊഫ അച്ചുത് ശങ്കർ എസ് നായർ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, മുൻമന്ത്രി ബാബു ദിവാകരൻ, എൻ രാമചന്ദ്രന്റെ മകൾ ലക്ഷ്മി ദേവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

Share news
error: Content is protected !!