ഏകദിന പരിശീലനം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘റിഥo 2026’ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി അംഗങ്ങൾക്കുമുള്ള സംയുക്ത ഏകദിന പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഇഎംഎസ് ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ ബിന്ദു സി ടി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സി കവിത ശില്പശാലയുമായി ബന്ധപ്പെട്ട ആമുഖ അവതരണം നടത്തി.

നഗരസഭാ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. സുധാകരൻ, എ പി സുധീഷ് എം, സൗത്ത് സിഡിഎസ് ചെയർപേഴ്സൻ ഷംസീറ സി പി എന്നിവർ സംസാരിച്ചു. എക്സാത്ത് ട്രെയിനിങ് ടീം അംഗങ്ങളായ വിനീത ടീച്ചർ, ബിന്ദു അനിൽ, ബിന്ദു ജയ്സൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരകണ്ടി സ്വാഗതവും നോർത്ത് സിഡിഎസ് ചെയർപേഴ്സൺ മിനി ആർ കെ നന്ദിയും പറഞ്ഞു.




