വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ: രണ്ട് പേർ മരിച്ചു
.
കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. വാർഡ് മെമ്പറാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.




