കോഴിക്കോട് പെട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം
.
കോഴിക്കോട് പെട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരം ആക്രമണം. കോഴിക്കോട് കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ അനൂപ് ലാൽ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു. മൂന്നംഗം സംഘമാണ് പൊലീസുകാരെ മർദ്ദിച്ചത്. സംഭവത്തിൽ കക്കോടി സ്വദേശി ഹാഷിം പിടിയിലായിട്ടുണ്ട്. പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിലാണ് ആക്രമണം എന്നാണ് വിവരം.




