കോതമംഗലം കൂവപ്പാടത്ത് കാട്ടാന കിണറ്റിൽവീണു
കോതമംഗലം: കുട്ടമ്പുഴ കൂവപ്പാടത്ത് കാട്ടാന ഒമ്പത് കോൽ ആഴമുള്ള കിണറ്റിൽവീണു. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. തുമ്പിക്കൈയിലും മസ്‌തകത്തിലും പരിക്കേറ്റിട്ടുണ്ട്. മണ്ണ് മാന്തി യന്ത്രം ഉപയോ ഗിച്ച് ഒരു വശത്തുനിന്ന് മണ്ണ് മാന്തിയെടുത്ത് ആനയെ മുകളിലേക്കെത്തിക്കാനാണ് ശ്രമം തുടരുകയാണ്. അതേ സമയം പ്രദേശത്ത് നാട്ടുകാരുടെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്.
.

.
നിരന്തരം കാട്ടാന ശല്യമുണ്ടാകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രശ്നങ്ങളിലേക്ക് കടന്നത്. സ്ഥിരമായി പ്രദേശത്തെ കിണറുകളിലും കുഴികളിലുമൊക്കെ ഇത്തരത്തിൽ കാട്ടാനകൾ വീഴുന്നതായി നാട്ടുകാർ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരവും ഉണ്ടാകാറില്ല. കാട്ടാനകളുടെ നിരന്തര ശല്യം ജനങ്ങളുടെ സ്വൈര ജീവിതത്തിന് വലി പ്രതിബന്ധം സൃഷ്‌ടിക്കുകയായിരുന്നു. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. മയക്കുവെടിവെച്ച് ആനയെ പിടികൂടണമെന്നും നാട്ടുകാർ പറഞ്ഞു.

.
പ്രദേശത്തെ വഴി ഇടുങ്ങിയ വഴിയായതുകൊണ്ട് വലിയ വാഹനം എത്തിച്ചേരാത്ത സാഹചര്യമാണുള്ളത്. കൊങ്കിയാനകളെ വയനാട്ടിൽ നിന്നും കൊണ്ടുവരാനും ഇത് വലിയ പ്രയാസമാണ്. ആനയ്ക്ക് അപകടം സംഭവിക്കാത്ത വിധത്തിൽ രക്ഷാ പ്രവർത്തനം നടത്തേണ്ടതുണ്ടെന്ന്. ജനപ്രതിനിധികളും വ്യക്തമാക്കി. ഡിഎഫ്‌ഒയും ജനപ്രതിനിധികളും ഇത്സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.



