മൂടാടിയില്‍ കിണറിൽ വീണ സ്ത്രീയെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി
.
കൊയിലാണ്ടി: കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി. മൂടാടി പഞ്ചായത്തിലെ മുചുകുന്നിൽ ഊരാളി കുന്നുമ്മൽ ഖാദറിന്റെ മകളാണ് സ്വന്തം വീട്ടുമുറ്റത്തെ 30 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. കിണറിൽ 10 അടിയോളം വെള്ളവും ഉണ്ടായിരുന്നു. നാട്ടുകാരനായ ഒരാൾ സ്ത്രീയെ താഴ്ന്ന് പോകാതെ ഏറെ നേരം കിണറിൽ പിടിച്ചു നിൽക്കുകയായിരുന്നു. തുടര്‍ന്ന് വിവരം കിട്ടിയതോടെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റസ്ക്യു ഓഫീസർ സിജിത്ത് സി കിണറിൽ ഇറങ്ങി സ്ത്രീയെയും നാട്ടുകാരനെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
.


.
ഉടന്‍തന്നെ സ്ത്രീയെ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ Fro മാരായ ഹേമന്ത് ബി, ലിനീഷ് എം, ഷാജു കെ, ഹോംഗാർഡുമാരായ ഓംപ്രകാശ്, അനിൽകുമാർ പി എം, ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



