വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ, മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി
.
കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ശക്തമായ മണ്ണിടിച്ചിൽ. തുരങ്കപാത നിർമ്മാണ സ്ഥലത്തിനരികെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.




