KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ കരുവാങ്കണ്ടി കൃഷ്ണദാസ് (60) നിര്യാതനായി

.
മേപ്പയ്യൂർ: വടകര സൈമൺസ് കണ്ണാശുപത്രിയിലെ പി ആർ ഒ യും മാധ്യമ പ്രവർത്തകനുമായ മേപ്പയ്യൂരിലെ കരുവാങ്കണ്ടിയിൽ കൃഷ്ണദാസ് (60) നിര്യാതനായി. സിപിഐ (എം) മേപ്പയ്യൂർ ടൗൺ സെൻ്റർ ബ്രാഞ്ചംഗമാണ്. അവിവാഹിതനാണ്. മനോലോകം ഗ്രൂപ്പ് പബ്ലിക്കേഷൻസിൽ ദീർഘകാലം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തക സംഘടനയായ കേരള ജേർണ്ണലിസ്റ്റ്സ് യൂണിയൻ (KJU)കോഴിക്കോട് ജില്ല പ്രസിഡണ്ടും അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണ്ണലിസ്റ്റ് (AOJ)യുടെ സംസ്ഥാന സെക്രട്ടറിയുമാണ്‌. അച്ഛൻ: പരേതനായ കണാരൻ. അമ്മ: നാരായണി. സഹോദരങ്ങൾ: ചന്ദ്രൻ, ശിവദാസൻ, രാമദാസൻ, കമല, മോഹനൻ, പുഷ്പ,
ഗീത.
Share news
error: Content is protected !!