KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം ഉള്ള്യേരി കേന്ദ്രത്തിൽ ‘ഗ്രാമീണം’ പരിപാടി സംഘടിപ്പിച്ചു

.
ഉള്ള്യേരി: പൂക്കാട് കലാലയം ഉള്ള്യേരി കേന്ദ്രത്തിൽ നാടൻ കലോത്സവമായ ‘ഗ്രാമീണം’ പരിപാടി സംഘടിപ്പിച്ചു. നൂലലങ്കാരകലയിൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ബാബു കൊളപ്പള്ളി ഉദ്ഘാടനം ചെയ്തു. കലാലയം വൈസ് പ്രസിഡണ്ട് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, പ്രസിഡണ്ട്  അഡ്വ. കെ ടി ശ്രീനിവാസൻ, സി. ശ്യാംസുന്ദർ, ആർട്ടിസ്റ്റ് ബിജു കെ വി, പിടിഎ പ്രസിഡണ്ട് ശ്രീജേഷ് ആയിരോളി, പുരുഷു ഉള്ള്യേരി എന്നിവർ സംസാരിച്ചു.
പ്രശസ്ത നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട്, കുരുത്തോലക്കളരി പരിശീലകൻ
ഗണേശൻ നടുവത്തൂർ എന്നിവരെ ആദരിച്ചു. തുടർന്ന് മജീഷ് കാരയാടിന്റെ നേതൃത്വത്തിൽ നാടൻപാട്ടിൻ്റെ ഉള്ളറകളിലേക്ക് പഠിതാക്കളെ നയിക്കുന്ന നാടൻപാട്ട് ശില്പശാലയും ഗണേശൻ നടുവത്തൂരിന്റെ നേതൃത്വത്തിൽ നടന്ന കുരുത്തോലക്കളരിയിൽ കരുത്തോലകൊണ്ടുള്ള വിവിധ കൗതുകവസ്തുക്കളുടെ നിർമ്മാണവും പരിശീലിപ്പിച്ചു.
സി. കെ. ബാലകൃഷ്ണൻ കാർഷിക രീതികൾ പരിചയപ്പെടുത്തി കാർഷിക വിജ്ഞാന ക്ലാസെടുത്തു. രുചിയൂറും നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി പഠിതാക്കൾക്ക് ഭക്ഷണം നൽകി. നൂറോളം കുട്ടികൾ പങ്കെടുത്ത ശില്പശാല നാട്ടു പൊലിമകൾ ഓർമ്മപ്പെടുത്തുന്ന നല്ലൊരു പാഠശാലയായി മാറി.
Share news
error: Content is protected !!