കൊയിലാണ്ടി കോടതികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും; അഡ്വ. കെ പ്രവീൺകുമാർ എംഎൽഎ
.
കൊയിലാണ്ടി: കൊയിലാണ്ടി കോടതികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്ന് കൊയിലാണ്ടി അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ പറഞ്ഞു.
കൊയിലാണ്ടി ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി കോടതികളിൽ നേരത്തെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത വ്യക്തിയാണ് എംഎൽഎ.

കോടതികളുടെ സുഗമമായ പ്രവർത്തനത്തിന് കോടതി സമുച്ചയത്തിൽ പുതിയ കെട്ടിടം വരേണ്ട ആവശ്യകതയെക്കുറിച്ചും, ഫാമിലി കോടതി എം.എ.സി.ടി കോടതി വരേണ്ടുന്ന ആവശ്യകതയെ കുറിച്ചും, വർഷങ്ങളായി വെറുതെ കിടക്കുന്ന ദുരിതശ്വാസ കെട്ടിടം കോടതിക്ക് വിട്ടു നൽകേണ്ട ആവശ്യകതയെ കുറിച്ചും, ബാർ അസോസിയേഷൻ നൽകിയ നിവേദനത്തിൽ ചൂണ്ടികാട്ടി.

നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാം എന്ന് എംഎൽഎ ഉറപ്പ് നൽകി. കൊയിലാണ്ടി കോടതിയും ബാർ അസോസിയേഷനും സന്ദർശിക്കുമ്പോൾ സ്വന്തം കുടുംബത്തിൽ വന്ന പ്രതീതിയാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.പി ദാമോദരൻ അധ്യക്ഷത വഹിച്ചു.

ബാർ അസോസിയേഷനിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ജുഡീഷ്യൽ ഓഫീസർ മാരായ മനോജ്, വിജയശങ്കർ, കാർത്തിക എം എന്നിവരും സംബന്ധിച്ചു.
യോഗത്തിൽ അഡ്വ. വി പി വിനോദ് സ്വാഗതവും അഡ്വ. ടി. കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. അഡ്വ. പി ശങ്കരൻ എളാട്ടേരി, അഡ്വ. വി സത്യൻ, അഡ്വ. പി പ്രശാന്ത് എന്നിവരും ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് അമൃത എം എന്നിവർ സംസാരിച്ചു.



