KOYILANDY DIARY.COM

The Perfect News Portal

പ്രവേശനോത്സവത്തിന് ക്ഷണക്കത്തുമായി പെരുവട്ടൂർ എൽ പി സ്കൂൾ

.
കൊയിലാണ്ടി: പ്രവേശനോത്സവത്തിന് ക്ഷണക്കത്തുമായി പെരുവട്ടൂർ എൽ പി സ്കൂൾ. ജൂൺ 1 ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെ പോസ്റ്റ് കാർഡിൽ ക്ഷണക്കത്ത് തയ്യാറാക്കി സ്വാഗതം ചെയ്യുകയാണ് പെരുവട്ടൂർ എൽ പി സ്കൂൾ. എൽ കെ ജി മുതൽ നാലാം ക്ലാസുവരെയുള്ള ഇരുനൂറോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും കത്ത് ലഭിക്കും. അധ്യാപകരും പിടിഎയും രണ്ട് ദിവസം കൊണ്ടാണ് മേൽവിലാസം എഴുതി കത്ത് തയ്യാറാക്കിയത്.
പുതിയ കാലത്ത് പോസ്റ്റ് കാർഡ്, ഇൻലന്റ്, പോസ്റ്റ് ഓഫീസ് എന്നിവയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തൽ കൂടിയാണിത്. ജൂൺ 1ന് ബാഗും കുടയും പുസ്തകങ്ങളും യൂണിഫോമും എല്ലാം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. വാർഡ് കൗൺസിലർ ശ്രീ. ദിനേശൻ, രമേശൻ കൗൺസിലർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി എന്നിവർ വിശിഷ്ടാഥിതികളാണ്. പെരുവട്ടൂർ പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രാജഗോപാലൻ, അധ്യാപകരായ ബാസിൽ, അതുല്യ, ജൂലി, പിടിഎ പ്രസിഡണ്ട് ഷിജു  ടി പി, റോസ്ന, പോസ്റ്റ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!