KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്ന കാര്യത്തിൽ ആശങ്ക

.

സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്ന കാര്യത്തിൽ ആശങ്ക. പദ്ധതി നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് ഉണ്ടാകുക വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. മുഴുവൻ ബസുകളിലും പദ്ധതി നടപ്പിലാക്കിയാൽ മാസം 112 കോടി നഷ്ടമുണ്ടാകുമെന്ന് കെഎസ്ആർടിസിയുടെ റിപ്പോർട്ട്. റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത സെക്രട്ടറിക്ക് കൈമാറി.

തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു മുഴുവൻ സ്ത്രീകൾക്കും കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുമെന്നത്. എന്നാൽ ദീർഘവീക്ഷണം ഇല്ലാതെ നടത്തിയ പ്രഖ്യാപനങ്ങൾ എങ്ങനെ നടപ്പാക്കും എന്നതാണ് നിലവിലെ ആശങ്ക. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത സെക്രട്ടറിക്ക് കൈമാറി.

Advertisements

കെഎസ്ആർടിസിയുടെ റിപ്പോർട്ട് പ്രകാരം സൗജന്യ യാത്ര നടപ്പാക്കുന്നതോടെ കോർപ്പറേഷനെ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസ്സുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ പോലും പ്രതിമാസം 65 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാവുക. ഓർഡിനറി, ഫാസ്‌റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ നടപ്പിലാക്കിയാൽ ഇത് 90 കോടിയായി വർദ്ധിക്കും. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി രൂപയാകും കെഎസ്ആർടിസിയുടെ നഷ്ടം. 3 മാസത്തേക്കുള്ള നഷ്ട കണക്കാണ് KSRTC സമർപ്പിച്ചത്. 3 മാസം കഴിഞ്ഞാൽ കണക്കിൽ മാറ്റം വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത തരത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആർടിസിയെ ഇക്കഴിഞ്ഞ ഇടതു സർക്കാരാണ് ലാഭത്തിൽ എത്തിച്ചത്. എന്നാൽ ദീർഘവീക്ഷണം ഇല്ലാത്ത പ്രഖ്യാപനങ്ങൾ കെഎസ്ആർടിസിയെ വീണ്ടും തകർക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

Share news
error: Content is protected !!