KOYILANDY DIARY

The Perfect News Portal

ലോക റെഡ് ക്രോസ് ദിനവും ജെ.ആർ .സി യാത്രയയപ്പും സംഘടിപ്പിച്ചു

ഉള്ളിയേരി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലോക റെഡ് ക്രോസ് ദിനവും ജെ.ആർ .സി യാത്രയയപ്പും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സർഗ്ഗാലയിൽ നടന്ന പരിപാടി പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായിഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ഈ വർഷത്തെ റെഡ് ക്രോസ് ദിന പരിപാടിയുടെ ഭാഗമായി രക്തദാനം നടത്തുന്ന അരുൺ നമ്പിയാട്ടിൽ-നെ അനുമോദിച്ചു.