KOYILANDY DIARY

The Perfect News Portal

ഉമ്മൻചാണ്ടിക്ക്‌ കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നു; സഹോദരൻ ഉൾപ്പെടെ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് സഹോദരനും ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി. ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടീണ് സഹോദരൻ ഉൾപ്പെടെ 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയതായി “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ട്‌ ചെയ്‌തു.

തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സ്വന്തം സഹോദരങ്ങൾക്കും മറ്റ് അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ബന്ധുക്കൾ നിർബന്ധിതരായത്. ഉമ്മൻചാണ്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി വീണാ ജോർജിനും അയച്ച നിവേദനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.