ഒഎൻവി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ എം മുകുന്ദന്
.
2026 ലെ ഒഎൻവി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ എം മുകുന്ദന്. മൂന്ന് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് എം മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിച്ച സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. ഒഎൻവിയുടെ 95-ാംമത് ജന്മ വാർഷിക ദിനമായ മെയ് 27ന് വൈകുന്നേരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്ക്കാരം സമർപ്പിക്കും.




