KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

.
കൊയിലാണ്ടി: പൂക്കാട് സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരക സേവാ സമിതി വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. സിനി ആർട്ടിസ്റ്റ്  ശ്രീപാർവ്വതി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബിന്ദു. സി അധ്യക്ഷത വഹിച്ചു. അഭയം സ്പെഷ്യൽ സ്കൂളിലെ അധ്യാപിക നിഷ ശിവദാസ് കരകൗശല നിർമ്മാണത്തെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് അശോകൻ കാഞ്ഞിലശ്ശേരി ലക്ഷ്യബോധേ പ്രചോദന ക്ലാസ് നയിച്ചു.
എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ് മറ്റ് മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരേയും അനുമോദിച്ചു. ഭാസ്ക്കരൻ കൊളോത്ത്, സത്യൻ കെ പി, ഗായത്രി വി കെ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!