KOYILANDY DIARY

The Perfect News Portal

പോഷകാഹാര കിറ്റ് വിതരണം ചെയ്തു

പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഒപ്പം ക്യാമ്പയിനിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദാരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് പോഷകാഹാര കിറ്റ് സ്പോൺസർ ചെയ്തു. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ടൗൺ ഹാളിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ സോഷ്യൽ ഡെവലപ്മെൻ്റ് സ്പെഷ്യലിസ്റ്റ് രചന. വി.ആർ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ സുമതി കെ.എം, പ്രമോദ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫീസർ  ടി. കെ ഷീബ സ്വാഗതവും നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ നന്ദിയും പറഞ്ഞു.