സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 1,05,560 രൂപയാണ്. ഇന്നലെയും ഇതേ വില തന്നെയാണ് ഉണ്ടായത്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് വിഷയങ്ങളും സ്വർണ വിലയെ സർവകാല റെക്കോർഡിലേക്ക് എത്തിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത് നവംബർ 10, 11 തീയതികളിലായിരുന്നു.