നിതിൻ രാജിൻ്റെ മരണം; ഡോ. റാമും ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി
.
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. കെ റാമിനെ അഞ്ചരകണ്ടി ഡെൻ്റൽ കോളജിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി.

വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഡോ. റാമിനെ പുറത്താക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമാവുകയായിരുന്നു. ബിഡിഎസ് വിദ്യാർത്ഥികൾക്ക് പിന്നാലെ ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ നഴ്സിങ്ങ്, പാരാമെഡിക്കൽ വിദ്യാർത്ഥികളും സമരരംഗത്ത് ഇറങ്ങിയതോടെയാണ് ഡോ റാമിനെ പുറത്താക്കിയത്.
Advertisements




