KOYILANDY DIARY.COM

The Perfect News Portal

താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെ പരാതിയുമായി ജീവനക്കാരി

.

താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെ പരാതിയുമായി ഓഫീസ് ജീവനക്കാരി. ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി അതുല്യയെ പിരിച്ചുവിട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി ശിവപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. ജോലി സ്ഥലത്ത് മാനസിക പീഡനം നടന്നെന്ന് യുവതി പരാതിയിൽ പറയുന്നു. മോശം പ്രകടനത്തെ തുടർന്നാണ് പെൺകുട്ടിയെ പിരിച്ചു വിട്ടതെന്ന് അമ്മ നേതൃത്വം അറിയിച്ചു. മറ്റെല്ലാ ആരോപണങ്ങളും കള്ളമെന്ന് അമ്മ ജനറൽ സെക്രട്ടറി പ്രതികരിച്ചു.

Share news
error: Content is protected !!