KOYILANDY DIARY

The Perfect News Portal

ദേശീയപാത നിർമ്മാണം പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: കൗൺസിലിൽ പ്രമേയം പാസാക്കി

ദേശീയപാത നിർമ്മാണം പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് നഗരസഭ കൗൺസിൽ അംഗീകരിച്ചു. ദേശീയപാത അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസ്സാക്കിയത്.. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ. കെ. അജിത്ത് മാസ്റ്ററാണ് വിഷയം കൗൺസിലിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കൗൺസിലർ കെ. നന്ദനൻ പിന്തുണച്ചു. വിശദീകരണങ്ങൾക്കൊടുവിൽ കൌൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കുകയായിരുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്, നന്തി – ചെങ്ങോട്ടുകാവ് ബെപ്പാസ് നിർമ്മാണം ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഏകദേശം 5 കി. മീറ്ററോളം ദൂരത്തിൽ നിർമ്മാണം നടക്കുമ്പോൾ നഗരസഭയുടെ പത്തിലധികം റോഡുകൾ മുറിച്ചുമാറ്റപ്പെടുകയാണ്. ഈ റോഡുകളിൽ നിന്നും സർവ്വീസ് റോഡുകളിലേക്ക് പ്രവേശനം നൽകിയാൽ മാത്രമെ ജനങ്ങൾക്ക് യാത്രാ സൌകര്യം ഉണ്ടാകുകയുള്ളൂ. നിരവധി വെള്ളച്ചാലുകൾ നികത്തപ്പെടുന്നതിനാൽ വലിയതോതിലുള്ള വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
Advertisements
ദേശീയപാതയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കൾവർട്ടുകൾ പലതും നിലവിലെ ഡ്രെയിനേജിലേക്ക് വെള്ളം ഒഴുകിപോകുന്ന രീതിയില്ല നിർമ്മാണം നടത്തിയിരിക്കുന്നത്. പല വിടുകളിൽ നിന്നും വെള്ളം തുറന്നുവിടുന്നത് തുറസ്സായ സ്ഥലങ്ങളിലേക്കാണ്. ഇതു മൂലം വലിയ തോതിലുള്ള വെള്ളക്കെട്ടുകൾ രൂപപ്പെടാൻ ഇടയുണ്ട്. ഇതുപോലുള്ള നിരവധി പ്രശ്നങ്ങൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.