KOYILANDY DIARY.COM

The Perfect News Portal

നല്ലയിൽ – പൂളയ്ക്കൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

കൊയിലാണ്ടി: നല്ലയിൽ – പൂളയ്ക്കൽ റോഡ് നാടിന് സമർപ്പിച്ചു.  ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ചേമഞേരി പഞ്ചായത്തിലെ 12-ാം വാർഡിലെ നല്ലയിൽ – പൂളയ്ക്കൽ റോഡ് ജില്ലാപഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻ കോയ, പഞ്ചായത്ത് അംഗം രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!