KOYILANDY DIARY

The Perfect News Portal

ജമാൽ പാറേമ്മൽ എഴുതിയ കവിത ”ഒടുക്കം”

”ഒടുക്കം”
വിങ്ങുന്ന ഹൃദയത്തെ കാണുന്ന ക്ഷിതിയിൽ
ഹാർദ്ധത്തിൻ നിറകുടം മേകുന്ന മാനവൻ
കണ്ണീരു കാണാതെ ബന്ധങ്ങളറിയാതെ
മൗനമായി വിട ചൊല്ലി പോകുന്ന മർത്യൻ
ജീവിതം കൊണ്ടൊരു പൂമാല തീർത്ത്
വാത്സല്യത്താലെ നിറ പുഞ്ചിരിയേകുമ്പോൾ
മധുരം കൊടുത്തൊരു ചുണ്ടിന്റെ അരികിൽ
ഒരു പിടി മണ്ണ് പൊതിഞ്ഞങ്ങ് വെച്ചു.
കഥനത്തിൻ നോവായി മാറുന്ന കണ്ണുകൾ
ആരെയോ നോക്കി വിതുമ്പി കരയുന്നു.
Advertisements
ജീവിത യാത്രയിൽ അത്ഭുതം തീർത്തവൻ
ആർഭാടം കൊണ്ട് കളിച്ചു രസിച്ചവൻ
ദുഃഖത്തിൻ ഭാണ്ഡം ചുമലിൽ ചുമന്നവൻ
വിട ചൊല്ലി പോകുമ്പോൾ കൈകൾ മലർത്തുന്നു.
ഓർക്കുവിൻ നമ്മളും മാറുക നമ്മളും
സ്നേഹം തുളുമ്പുന്ന നന്മയായി മാറുവിൻ..
ജമാൽ പാറേമ്മൽ