KOYILANDY DIARY

The Perfect News Portal

എൽഡിഎഫ് സ്ഥാനാർത്ഥികൾ ഒരേസമയം പ്രചരണത്തിന് എത്തിയത് തൊഴിലാളികളിൽ ആവേശമുളവാക്കി

ജനസാഗരത്തിനിടയിലൂടെ ഇടതു സ്ഥാനാർത്ഥികളുടെ കൂടിച്ചേരൽ. കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ  ഒരേസമയം പ്രചരണത്തിന് എത്തിയത്. ഇത് തൊഴിലാളികളിൽ വലിയ ആവേശമുളവാക്കി. വടകര, കണ്ണൂർ പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ വളർച്ച കേന്ദ്രത്തിലാണ് എൽഡിഎഫ് സ്ഥാനാർഥികളായ കെ കെ ശൈലജയും, എംവി ജയരാജനും ഒരേസമയം പ്രചാരണത്തിനെത്തിയത്. ജനനേതാക്കൾ കൂടിയായ ഇരുവരെയും വാദ്യ മേളത്തിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.

മരിയൻ അപ്പാരൻസിലെത്തിയ സ്ഥാനാർത്ഥികളെ മാനേജ്മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ചേർന്നാണ് വരവേറ്റത്. സ്വീകരണ യോഗത്തിൽ മരിയൻ അപ്പാരൽസ് എംപ്ലോയീസ് യൂണിയൻ സിഐടിയു പ്രസിഡണ്ട് ടി പവിത്രൻ അധ്യക്ഷനായി. സ്ഥാനാർത്ഥികളായ കെ കെ ശൈലജ, എം വി ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, എംവി ചന്ദ്രബാബു, കെ കെ പ്രവീണ, എൻ സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Advertisements

മരിയൻ അപ്പാരൽസ് എംഡി തോമസ് ഓലിക്കൻ, മകൻ റോണക്, എൽഡിഎഫ് നേതാക്കളായ കെ ധനഞ്ജയൻ, കെ ഇ കുഞ്ഞബ്ദുള്ള, സി വി ശശീന്ദ്രൻ, ടി ബലൻ, കെ കുഞ്ഞനന്തൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് റബ് കോയിൽ എത്തിയ സ്ഥാനാർഥികൾക്കും ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. റബ്ക്കോ എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കെ രാജീവൻ അധ്യക്ഷനായി. ഇരു സ്ഥാനാർഥികളും സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രജീഷ് ബാബു, വി സുധ എന്നിവർ നേതൃത്വം നൽകി.

Advertisements