KOYILANDY DIARY

The Perfect News Portal

നാദാപുരം; സംസ്ഥാനപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

നാദാപുരം–തലശേരി സംസ്ഥാനപാതയിൽ ചേറ്റുവെട്ടിക്ക് സമീപം റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളി  പകൽ ഒന്നരയോടെയാണ്  മരം  കടപുഴകി വീണത്. ഏറെ നേരം ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ചേലക്കാട് നിന്നെത്തിയ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ഇ സി നന്ദകുമാറിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി.