KOYILANDY DIARY

The Perfect News Portal

‘മൂവിംഗ് ഏയ്ജ്’ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു

ആർടിസ്റ്റ് സായി പ്രസാദിൻ്റെ’മൂവിംഗ് ഏയ്ജ്’ ചിത്ര പ്രദർശനം.. കൊയിലാണ്ടി: ഗവ. മാപ്പിള വി. എച്ച്.എസ്.എസ് ലെ യു. എ ഖാദർ ആർട് ഗാലറിയിലാണ് ആർടിസ്റ്റ് സായിപ്രസാദിൻ്റെ ‘മൂവിംഗ് ഏയ്ജ് എന്ന ചിത്ര പ്രദർശനം നടന്നത്. പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അക്രിലിക് മീഡിയത്തിൽ വരച്ച ഇരുപത്തഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

അപൂർവ്വം വിദ്യാലയങ്ങളിൽ മാത്രമാണ് ആർട് ഗാലറി പ്രവർത്തിക്കുന്നതെന്നും ഇത്തരം ഗാലറികൾ കുട്ടികളിൽ ദൃശ്യകലാ സംസ്കാരം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ രാജേന്ദ്രൻ പുല്ലൂർ പറഞ്ഞു. ഹെഡ്മിസ്ട്രസ് ദീപാഞ്ജലി മണക്കടവത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രകാശൻ പി.വി, പ്രകാശൻ വി.എം, രാഗം മുഹമ്മദലി, ബൈജാറാണി എം.എസ്, ശിവാസ് നടേരി തുടങ്ങിയവർ സംസാരിച്ചു. സായി പ്രസാദ് ചിത്രകൂടം മറുമൊഴി പറഞ്ഞു. കലാധ്യാപകൻ ഷാജി കാവിൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു.

Advertisements