KOYILANDY DIARY

The Perfect News Portal

മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം; സുപ്രീം കോടതിയില്‍ ഉന്നയിക്കാൻ ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍

മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം സുപ്രീം കോടതിയില്‍ ഉന്നയിക്കാൻ ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ കൂടെ മോദിയുടെ പരാമർശവും കോടതിയില്‍ ഉന്നയിക്കും. പ്രതിപക്ഷകക്ഷികള്‍ വിദ്വേഷപ്രസംഗ വിഷയം തിരഞ്ഞെടുപ്പു കമ്മിഷന് മുന്‍പാകെ ഉന്നയിച്ചിരുന്നെങ്കിലും നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് വിഷയത്തെ കോടതിയിൽ എത്തിക്കാൻ സിപിഐഎം തീരുമാനിച്ചത്. വിഷയം കോടതിയില്‍ ഇന്ന് (ചൊവ്വാഴ്ച) ഉന്നയിക്കാനാണ് ബൃന്ദയുടെ അഭിഭാഷകന്‍ തീരുമാനിച്ചിരിക്കുന്നത്.