KOYILANDY DIARY

The Perfect News Portal

വാകമോളി എ എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടം മാർച്ച്‌ നാലിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

വാകമോളി എ എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടം മാർച്ച്‌ നാലിന് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടി. പി. രാമകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച ആധുനിക സ്കൂൾ കെട്ടിടമെന്ന വിശേഷണം കൂടി വാകമോളി സ്കൂളിനുണ്ട്. ഇതു ആഘോഷിക്കാനൊരുങ്ങുകയാണ് പൂർവ്വ അധ്യാപകരും പൂർവവിദ്യാർത്ഥികളും നാട്ടുകാരും മറ്റുള്ളവരും. പൂർവധ്യാപക-വിദ്യാർത്ഥി സംഗമം മാർച്ച്‌ രണ്ടിന് രാവിലെ പത്തു മണിക്ക് നടക്കും. 

പ്രശസ്ത കലാകാരൻ രമേശ്‌ കാവിൽ ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും. കൊച്ചു കുട്ടികൾ നൽകിയ പേരായ “തകിധിമി “വാർഷികാഘോഷ പരിപാടികൾ മാർച്ച്‌ നാലിനു രണ്ടു മണിമുതൽ നടക്കും. മുപ്പത്തിനാലു വർഷം അധ്യാപന സേവനമനുഷ്ടിച്ച അറബി അധ്യാപിക സൗദ സർവീസിൽ നിന്ന് വിരമിക്കുകയാണ്. വിരമിക്കുന്ന അധ്യാപികക്ക് അരിക്കുളം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. എം. സുഗതൻ ഉപഹാരം നൽകും. സ്കൂളിലെ പ്രധാന അധ്യാപികയും, ജനറൽ കൺവീനറുമായ കെ. എം. ലൈല, വാർഡ് മെമ്പർ എൻ. വി. നജീഷ്‌കുമാർ, പി. ടി. എ. പ്രസിഡണ്ട് സി. എം. അനൂപ് എന്നിവർ വിശദീകരിച്ചു.